ലോക കേരള സഭ: കേരളത്തെ മാതൃകയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ലോക കേരള സഭയുടെ വിശദവിവരങ്ങള്‍ തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അംഗന്‍ ബാനര്‍ജിയുടെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു
Central government to extend loka kerala sabha model to more states

ലോക കേരള സഭ: കേരളത്തെ മാതൃകയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Updated on

ന്യൂഡൽഹി: ലോക കേരള സഭയുടെ മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ തയാറെടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭാ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഈ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക കേരള സഭയുടെ മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ തയാറെടുക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ഇതിനായി ലോക കേരള സഭയുടെ വിശദവിവരങ്ങള്‍ തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അംഗന്‍ ബാനര്‍ജിയുടെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. പാര്‍ലമെന്‍ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

ഏപ്രിലില്‍ സമിതി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പ്രവാസി കൂട്ടായ്മകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രാലയം മുന്‍കൈയെടുക്കണം എന്നായിരുന്നു ശുപാര്‍ശ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com