ചാലക്കുടി പാലം ശനിയാഴ്ച മുതൽ വീണ്ടും അടച്ചിടും; ഗതാഗത നിയന്ത്രണം

7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റുക.
Chalakudy bridge to be closed again from Saturday; traffic restrictions

ചാലക്കുടി പാലം ശനിയാഴ്ച മുതൽ വീണ്ടും അടച്ചിടും; ഗതാഗത നിയന്ത്രണം

Updated on

തൃശൂർ: അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം ശനിയാഴ്ച മുതൽ വീണ്ടും അടയ്ക്കും. 20 ദിവസം വരെ പാലം അടച്ചിടുമെന്നാണ് റിപ്പോർട്ട്. പാലത്തിന്‍റെ ബെയറിങ് മാറ്റുന്നതിനായാണ് പാലം അടയ്ക്കുന്നത്. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റുക. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ ചുമതല.

തൃശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സമാന്തര പാലത്തിലൂടെ കടത്തി വിടും. വേനൽമഴ കൂടി കടുത്താൽ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.

കൊരട്ടി മേൽപാലം, ചിറങ്ങര അടിപ്പാത, മുരിങ്ങൂർ അടിപ്പാത എന്നിവയുടെ നിർമാണം പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് ഇപ്പോൾ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

logo
Metro Vaartha
www.metrovaartha.com