കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
കേസിലെ പ്രതികൾ
കേസിലെ പ്രതികൾ

കൊല്ലം: ഓയൂരിൽ കഴിഞ്ഞ നവംബർ 27ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഓയൂർ ഓട്ടുമലയ്ക്ക് സമീപം ആറുവയസുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ കേസിലാണ് മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന എം.എം. ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആയിരം പേജുള്ള കുറ്റപത്രം കഴിഞ്ഞദിവസം രാവിലെ 11 ഓടെ കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ സമർപ്പിച്ചത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെയും ഏക ദൃക്സാക്ഷിയായ സഹോദരന്‍റെയും മൊഴികളാണ് കേസിലെ പ്രധാനതെളിവുകൾ. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ലക്ഷ്യമാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺറിക്കോർഡുകളും പ്രതികളുടെ കുറ്റം തെളിയിക്കുന്ന മറ്റ് തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ 160 സാക്ഷികളും 150 തൊണ്ടി മുതലുകളുമാണ് അന്വേഷണസംഘം സമാഹരിച്ചത്. സാമ്പത്തികത്തിനായി മറ്റു കുട്ടികളെ തട്ടിക്കൊണ്ടു പോകാനും പ്രതികൾ പദ്ധതി ഇട്ടിരുന്നതായി കുറ്റപത്രത്തിൽ പരാമർശം ഉണ്ട്.

കേസിലെ പ്രതികാളായ ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ കെ.ആർ. പദ്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരുടെ റിമാൻഡ് കാലാവധി ഈ മാസം 21ന് അവസാനിക്കും. ഡിസംബർ 2നാണ് പ്രതികളെ തമിഴ്നാട്ടിൽ നിന്നും കൊല്ലം ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.