നിറഞ്ഞൊഴുകി ചീയപ്പാറ വെള്ളച്ചാട്ടം; ആസ്വദിക്കാനെത്തുന്നത് നിരവധി പേർ

വെള്ളച്ചാട്ടം കാണാനായി നിരവധി യാത്രക്കാരും വിനോദസഞ്ചാരികളും ദേശീയപാതയോരത്ത് എത്തുന്നുണ്ട്.
Cheeyappara Waterfalls overflowing; many arrive to enjoy the sight

ചീയപ്പാറ വെള്ളച്ചാട്ടം

Updated on

കോതമംഗലം: മഴ ശക്തമായതിനെത്തുടർന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തെ നേര്യമംഗലത്തിനു സമീപമുള്ള യപ്പാറ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നു. രണ്ടു ദിവസമായി മഴ ശക്തമായതോടെയാണ് മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന ജലപ്രവാഹം വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ഇരട്ടിയാക്കിയത്. വെള്ളച്ചാട്ടം കാണാനായി നിരവധി യാത്രക്കാരും വിനോദസഞ്ചാരികളും ദേശീയപാതയോരത്ത് എത്തുന്നുണ്ട്.

അതേസമയം, ശക്തമായ ഒഴുക്കും വഴുക്കലും ഉള്ളതിനാൽ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ഇറങ്ങുകയോ അപകടകരമായ രീതിയിൽ സെൽഫി എടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദേശീയപാതയിൽ വാഹനങ്ങൾ നിർത്തുമ്പോൾ ഗതാഗത തടസ്സമോ അപകടസാധ്യതയോ ഉണ്ടാകാതിരിക്കാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ചീയപ്പാറ സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം

logo
Metro Vaartha
www.metrovaartha.com