

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ തുടങ്ങിയ ഒളിച്ചു കളി അവസാനിപ്പിക്കാതെ രമേശ് ചെന്നിത്തല. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സ്വന്തം വീടിന്‍റെ പിൻവാതിൽ വഴി ഗുരുവായൂരിലേക്ക് പോയ രമേശ് ചെന്നിത്തല ഏറെ വൈകിയാണ് മാധ്യമങ്ങളുമായി സംസാരിക്കാൻ തയാറായത്.
ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തെ വസതിയിലെത്തിയ ചെന്നിത്തല വി.ഡി. സതീശൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സ്വന്തം വീട്ടിൽ നിന്നും മാറി. സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് മാറിയത്. സതീശന് തന്‍റെ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചതിൽ ചെന്നിത്തല ഇപ്പോഴും പ്രതിഷേധത്തിലാണ്.
മുതിർന്ന നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരുമായും സംസാരിക്കാൻ ചെന്നിത്തല തയാറായിട്ടില്ല.