17 കാരന്‍റെ ജാമ‍്യം റദ്ദാക്കണം; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയിൽ

അഡീഷണൽ സെഷൻസ് കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഹർജിയിൽ‌ പറയുന്നത്
cheranalloor accident case updates

17 കാരന്‍റെ ജാമ‍്യം റദ്ദാക്കണം; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയിൽ

kerala highcourt

Updated on: 

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണക്കാരനായ 17കാരന്‍റെ ജാമ‍്യം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് മരണപ്പെട്ട ജ‍യബാലകൃഷ്ണന്‍റെ മകൾ ഹൈക്കോടതിയെ സമീപിച്ചു. അഡീഷണൽ സെഷൻസ് കോടതിക്ക് വീഴ്ച പറ്റിയെന്നും കുറ്റകൃത‍്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് 17കാരന് ജാമ‍്യം അനുവദിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്.

17കാരന്‍റെ പിതാവ് ജുഡീഷ‍്യറിയുടെ ഭാഗമാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ‍്യതയുണ്ടെന്നും ഹർജിയിൽ ഉന്നയിക്കുന്നു. നവംബർ 13ന് ഹൈക്കോടതി ഹർജി പരിഗണിക്കും. നേരത്തെ സമാന ആവശ‍്യവുമായി ജയബാലകൃഷ്ണന്‍റെ കുടുംബം എറണാകുളം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.