ഇൻസ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവുനശിപ്പിക്കലല്ലേ? ചേരാനെല്ലൂർ കേസിൽ കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍!

വാദത്തിനിടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ നടപടികളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു
cheranalloor hit and run case updation

ഇൻസ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവുനശിപ്പിക്കലല്ലേ? ചേരാനെല്ലൂർ കേസിൽ കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍!

Updated on: 

കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ച കേസില്‍ പ്രതിയായ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പ്രതിയായ 17കാരന് ജാമ്യം അനുവദിക്കാനാവില്ലെന്നും അധികാരപരിധി മറികടന്നും സാഹചര്യങ്ങള്‍ പരിശോധിക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വാദത്തിനിടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ നടപടികളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ബോര്‍ഡിന് 17കാരന് ജാമ്യം അനുവദിക്കാനാവില്ലെന്നും അധികാരപരിധി മറികടന്നും സാഹചര്യങ്ങള്‍ പരിശോധിക്കാതെയുമാണ് ബോര്‍ഡ് ജാമ്യം അനുവദിച്ചത്. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ച അഡീഷണൽ സെഷന്‍സ് കോടതി കൂടുതല്‍ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

പ്രതി അപകടത്തെക്കുറിച്ച് ബോധവാനാണെന്നും മഴയത്ത് സ്റ്റിയറിങ്ങിൽ നിന്ന് കൈവിട്ട് വാഹനമൊടിക്കുന്ന റീൽ ചിത്രീകരിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപകടത്തിന് പിന്നാലെ പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും അതിലെ വിവരങ്ങളും ഡിലീറ്റ് ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത് തെളിവുനശിപ്പിക്കലല്ലോ എന്ന് കോടതി ചോദിച്ചു. എന്നാൽ 17കാരന്‍റെ സ്വകാര്യ വിവരങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി എടുത്തില്ല എന്ന് കോടതി ചോദിച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ സൈബര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് നടപടി എടുപ്പിക്കണമെന്നും കോടതി പറഞ്ഞു.