ചേരാനല്ലൂർ വാഹനാപകടം; 17കാരന്‍റെ വ‍്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ കേസ്

കോടതി നിർദേശ പ്രകാരം 17 സോഷ‍്യൽ മീഡിയ യൂസർ ഐഡികൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്
Cheranalloor road accident: Case registered against those who circulated personal details of 17-year-old

ചേരാനല്ലൂർ വാഹനാപകടം; 17കാരന്‍റെ വ‍്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ കേസ്

file image

Updated on: 

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണക്കാരനായ 17കാരന്‍റെ വ‍്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ സൈബർ പൊലീസ് കേസെടുത്തു. കോടതി നിർദേശ പ്രകാരം 17 സോഷ‍്യൽ മീഡിയ യൂസർ ഐഡികൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, 17കാരന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും തെളിവ് നശിപ്പിക്കാൻ സാഝ‍്യതയുണ്ടെന്നുമാണ് പൊലീസ് പ്രോസിക‍്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

17കാരന്‍റെ പിതാവായ ജില്ലാ ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന കാര‍്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തെളിവ് നശിപ്പിച്ചുവെന്ന് ജയബാലകൃഷ്ണന്‍റെ കുടുംബം പരാതി നൽകിയിരുന്നു. മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തത് ചോദ‍്യം ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് ജഡ്ജി അപമര‍്യാദയായി സംസാരിച്ചെന്നും ആരോപണം ഉയർന്നിരുന്നു. അപകടമുണ്ടായതിനു ശേഷം 17കാരൻ വാഹനം നിർത്താതെ പോയെന്നും അപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്‍റെ കുടുംബം പറഞ്ഞിരുന്നു.