യൂട‍്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്ന് 17കാരൻ; ചേരാനല്ലൂർ വാഹനാപകടക്കേസിൽ മൊഴി പുറത്ത്

17കാരന് ഡ്രൈവിങ് അറിയാമെന്ന കാര‍്യം അറിഞ്ഞില്ലെന്നാണ് ജഡ്ജിയുടെ മൊഴി
Cheranalloor vehicle accident case updates

യൂട‍്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്ന് 17കാരൻ; ചേരാനല്ലൂർ വാഹനാപകട കേസിൽ മൊഴി പുറത്ത്

Updated on: 

കൊച്ചി: ചേരാനല്ലൂർ‌ വാഹനാപകട കേസിൽ 17 കാരന്‍റെയും പിതാവും ജഡ്ജിയുമായ റിനോ ഫ്രാൻസിസിന്‍റെയും മൊഴി പുറത്ത്. 17കാരന് ഡ്രൈവിങ് അറിയാമെന്ന കാര‍്യം അറിഞ്ഞില്ലെന്നാണ് ജഡ്ജിയുടെ മൊഴി.

താൻ യൂട‍്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നാണ് 17കാരൻ പറയുന്നത്. മാതാപിതാക്കൾ അറിയാതെയാണ് കാർ കൊണ്ടുപോയതെന്നുമാണ് 17കാരൻ അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഇരുവരുടെയും മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ജഡ്ജിയെ ഒക്റ്റോബർ 29ന് വീണ്ടും ചോദ‍്യം ചെയ്യും. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ വച്ച് അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന് അപകടത്തിൽ ജീവൻ നഷ്ടമായി.

logo
Metro Vaartha
www.metrovaartha.com