

"ലവ് യു ടു മൂൺ ആൻഡ് ബാക്ക്"; കപ്പിൽ അതിജീവിതയുടെ കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അതിജീവിതയുടെ കുറിപ്പിലെ വാചകം പ്രിന്‍റ് ചെയ്ത കപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെതിരേ തിരുവനന്തപുരത്ത് നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്തപ്പോഴാണ് മുഖ്യമന്ത്രി കപ്പിലൂടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ലവ് യു ടൂ മൂൺ ആൻഡ് ബാക്ക് എന്ന് എഴുതിയ കപ്പാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ അതിജീവിതയുടെ കുറിപ്പാണ് കപ്പിൽ പകർത്തിയിരുന്നത്. ആ കപ്പിലെ വാചകങ്ങൾക്ക് എന്‍റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്‍റെ തുടിപ്പ് ഉണ്ടെന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രം പരാതിക്കാരി പങ്കു വച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനു പിന്ആനാലെയാണ് ആദ്യ പരാതിക്കാരിയായ അതിജീവിത ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. ദൈവത്തിന് നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
ലോകം കേൾക്കാത്ത നിലവിളികൾ ദൈവം കേട്ടു. സ്വർഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്... എന്നും അതിജീവിത കുറിച്ചിരുന്നു.