ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ലെന്ന് മുഖ‍്യമന്ത്രി

വന നിയമഭേദഗതിക്കെതിരേ വലിയ രീതിയിൽ പ്രതിഷേധമുയർന്ന സാഹചര‍്യത്തിലാണ് വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്
Chief Minister says Forest Act will not be amended without addressing concerns
ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ലെന്ന് മുഖ‍്യമന്ത്രിfile
Updated on

തിരുവനന്തപുരം: കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. നിലവിലെ വന നിയമ ഭേദഗതിയിൽ ആ‍ശങ്ക ഉയർന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ‍്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

വന നിയമഭേദഗതിക്കെതിരേ വലിയ രീതിയിൽ പ്രതിഷേധമുയർന്ന സാഹചര‍്യത്തിലാണ് വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്. വന‍്യജീവി ആക്രമണം തടയാനുള്ള നടപടികൾക്ക് പ്രധാന പ്രശ്നം കേന്ദ്ര നിയമമാണെന്നും ഈ നിയമം ഭേദഗതി ചെയ്യാൻ സർക്കാരിന് സാധിക്കില്ലെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com