ഇഡി റെയ്ഡിലും ആക്രമണത്തിലും മൗനം തുടർന്ന് മുഖ്യമന്ത്രി സതീശൻ

ബലി പെരുന്നാൾ ദിനത്തിലാണ് സതീശൻ പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയത്.
Chief Minister Satheesan continues to remain silent on ED raids and attacks

വി. ഡി. സതീശൻ

Updated on: 

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലുൾപ്പെടെ നടത്തിയ ഇഡി റെയ്ഡിനും പിന്നീടുണ്ടായ അക്രമത്തിലും പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യമായി മലപ്പുറത്തെത്തിയ മുഖ്യമന്ത്രി പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയ സതീശനോട് മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യം ഉന്നയിച്ചിട്ടും അദ്ദേഹം മറുപടി നൽകാൻ തയാറായിട്ടില്ല. ബലി പെരുന്നാൾ ദിനത്തിലാണ് സതീശൻ പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയത്.

ഇഡി റെയ്ഡിനെക്കുറിച്ച് ബുധനാഴ്ചയും പ്രതികരിക്കാൻ സതീശൻ തയാറായിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പിണറായിക്കെതിരേ ഇഡി റെയ്ഡ് ഉണ്ടായതെന്ന് ഇടതുപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനവും ഇഡി റെയ്ഡുമായി യാതൊരു ബന്ധവുമില്ലെന്നും ഇഡി ആഭ്യന്തര വകുപ്പിനെ അറിയിക്കാതെയാണ് പരിശോധനയ്ക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com