മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; പരാതി നൽകി ബി. ഗോപാലകൃഷ്ണൻ

ക്ഷേത്രം അഡ്മിനിസ്ട്രേറ്റർമാർക്കാണ് പരാതി നൽകിയിരിക്കുന്നത്.
Chief Minister's Guruvayur visit violates High Court ban; B. Gopalakrishnan files complaint

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ഹൈക്കോടതി വിലക്ക് ലംഘിച്ച്; പരാതി നൽകി ബി. ഗോപാലകൃഷ്ണൻ

Updated on

ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു പിന്നാലെ വിഷയത്തിൽ പരാതി നൽകി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഞായറാഴ്ച‌കളിൽ വിഐപി ദർശനത്തിനും വിഡിയോ ചിത്രീകരണത്തിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഈ വിലക്ക് ലംഘിച്ചുവെന്നും ചൂണ്ടിക്കാണിച്ച് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർമാർക്കാണ് പരാതി നൽകിയിരിക്കുന്നത്.

റവന്യു മന്ത്രി എ.പി. അനിൽ കുമാറിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്തി വി.ഡി. സതീശൻ ക്ഷേത്രത്തിലെത്തിയത്. ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ച് തൊഴുതു, തുലാഭാരവും നടത്തി.രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്തായിരുന്നു സതീശൻ ക്ഷേത്രത്തിലുണ്ടായിരുന്നത്.

എന്നാൽ ‌ഞായറാഴ്ചകളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെ വിഐപി ദർശനത്തിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നെയ് വിളക്ക് രസീത് എടുക്കാതെ തന്നെ മുഖ്യമന്ത്രിക്കും അനുയായികൾക്കും ദർശനം അനുവദിച്ചതായും പരാതിയിലുണ്ട്. ഹൈബി ഈഡൻ എംപി അടക്കമുള്ളവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു സമീപം വിലക്കു ലംഘിച്ച് വിഡിയോ എടുത്തതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ നടപടി സ്വീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ബി. ഗോപാലകൃഷ്ണൻ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം..

ഹൈക്കോടതി ഉത്തരവ് എല്ലാവർക്കും ബാധകമല്ലേ?

ബഹു. ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്റ്റർ മുമ്പാകെ BJP സംസ്ഥാന വൈ.പ്രസിഡന്‍റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ബോധിപ്പിക്കുന്ന പരാതി...

നമസ്ക്കാരം

ശ്രീ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് പ്രത്യക സൗകര്യത്തോടെയുള്ള VIP ദർശനം ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 6 ന് ശേഷവും ഉച്ചക്ക് 12 മണിക്ക് മുൻപും കർശനമായി നീരോധിച്ചിട്ടുള്ളതും . ക്ഷേത്രത്തിന് ചുറ്റും മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപവും വിഡിയൊ ഫോട്ടോഗ്രാഫി ബഹു: കോടതി മുഖേനെ നിരോധിച്ചിട്ടുള്ളതുമാണല്ലൊ. പ്രസ്തുത നിരോധന o ലംഘിക്കുന്നവർക്കെതിരെ കേസ്സുകൾ എടുത്തിട്ടുള്ളതുമാണ്. ഇന്ന് 23-5-2026 ബഹു. മന്ത്രി അനിൽ കുമാറിന്‍റെ മകന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് VIP ദർശനം നെയ്യ് വിളക്ക് രശീത് ശീട്ടാക്കാതെ മുഖ്യമന്ത്രി V.D. സതീശനും അനുയായികൾ ആയവർക്ക‌ുംVIP ദർശനം നൽകിയിട്ടുള്ളതും നിരവധി മന്ത്രിമാരും MLA MP മാരും പ്രത്യകിച്ച് ഹൈബി . ഇഡൻ MP അടക്കമുള്ളVIP കൾക്ഷേത്ര നടയിൽ വീഡിയൊ എടുത്തിട്ടുള്ളതും മേൽ പ്രവർത്തി പലരും തടഞ്ഞിട്ടും ഇവർ നിർബാധം ഇത് തുടർന്ന് വീഡിയൊ എടുത്തിട്ടുളളതും ഈ പ്രവർത്തി ഹൈക്കോടതി ഉത്തരവിന് എതിരും നിയമവിരുദ്ധവുമാണ്. മുഖ്യമന്ത്രിയും, MP യും അടക്കമുള്ള നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് നിയമം ലംഘിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ എനിക്കും BJP ക്കും പരാതി ഉള്ളതും എന്‍റെ പക്കൽ തെളിവ് ഉള്ളതുമാണ്. ആയതിൽ ഇവർക്കെതിരെ തിയമ നടപടി സ്വീകരിക്കണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം താങ്കൾ നിയമ വിഴ്ച വരുത്തിയതിന് ബഹു.കോടതിയിൽ പരാതി ബോധിപ്പിക്കുമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

logo
Metro Vaartha
www.metrovaartha.com