മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ് ലൈൻ; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് അധികൃതർ

കുടുംബം ആശുപത്രിക്കെതിരേ ചികിത്സ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരുന്നു
child dies of rabies guidelines say no stitch authorities no medical negligence

മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ് ലൈൻ; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് അധികൃതർ

Updated on

കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അറു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കാറ്റഗരി 3 ൽ വരുന്ന കേസുകളിൽ മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ് ലൈനെന്നും ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് കോഴിക്കോട് മെജിക്കൽ കോളെജിന് ചികിത്സ പിഴവുണ്ടായെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അധികൃതർ വിശദീകരണം നൽകിയത്. സർക്കാരിന്‍റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വാക്സിനെടുത്തിട്ടും മരണം സംഭവിച്ചതിൽ വിശദമായി പഠനം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു.

മാർച്ച് 29 നായിരുന്നു കുട്ടിയെ നായ കടിക്കുന്നത്. മാർച്ച് 29നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നാൽ ഏപ്രിൽ 29 ഓടെ കുട്ടി മരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com