അങ്കണവാടിയിൽ വരാൻ കുട്ടികളെ നിർബന്ധിക്കരുത്; ഉത്തരവിട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ

രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ പുറത്ത് കുട്ടികളെ കളിക്കാൻ വിടരുതെന്നും നിർദേശമുണ്ട്
children should not be forced to come anganwadis child rights commission order

അങ്കണവാടിയിൽ വരാൻ കുട്ടികളെ നിർബന്ധിക്കരുത്; ഉത്തരവിട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലവകാശ കമ്മിഷൻ.

വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ച് അങ്കണവാടിയിൽ ഇരുത്തേണ്ടതില്ലെന്നും പോഷകാഹാരം അവരുടെ വീടുകളിൽ എത്തിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.

പത്തനംതിട്ട നഗരസഭ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്‍റുമായ അഡ്വക്കേറ്റ് എ. സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ നടപടി. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ പുറത്ത് കുട്ടികളെ കളിക്കാൻ വിടരുതെന്നും നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com