എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

റിജിൽ ചന്ദ്രൻ മാക്കുറ്റിയാണ് രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്
chirayankeezhu clash; rijil chandran fb post

റിജിൽ ചന്ദ്രൻ മാക്കുറ്റി

Updated on

തിരുവനന്തപുരം: ചിറയൻകീഴ് എംഎൽഎയായ രമ‍്യ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ പ്രശ്നത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും ആലത്തൂർ എന്തുകൊണ്ട് തോറ്റുവെന്നതിന് ഉത്തരം കിട്ടിയല്ലോയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

രമ‍്യ ഹരിദാസിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു റിജിൽ ചന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയാണ് റിജിൽ ചന്ദ്രൻ. റിജിലിന്‍റെ പോസ്റ്റിനു താഴെ നിരവധി പേരാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആലത്തൂർ തോറ്റിട്ടും ഒന്നും പഠിക്കാതെ പിന്നെയും ചാൻസ് കൊടുത്തില്ലേ പാർട്ടി തന്നെ അനുഭവിക്കട്ടെ, അടിയന്തരമായി നടപടിയെടുത്ത് അഹങ്കാരം കുറക്കണം പാട്ടുപാടി വീട്ടിൽ ഇരിക്കട്ടെ, അല്പം ഓവറാണ് പുള്ളിക്കാരി പിന്നെ നിയന്ത്രിക്കാൻ നാഥൻ ഇല്ലാല്ലോ പാർട്ടിക്ക് എന്നിങ്ങനെ പോകുന്നു റിജിൽ ചന്ദ്രന്‍റെ പോസ്റ്റിന് താഴെയുള്ള കമന്‍റുകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചെങ്കിലും ആലത്തൂരിൽ രമ‍്യ ഹരിദാസ് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു റിജിൽ വിമർശനം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com