
കതൃക്കടവ് ബാറിൽ വാക്കുതർക്കം; ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി ഉദയം പേരൂർ സ്വദേശിനി
കൊച്ചി: ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി. കൊച്ചിയിലെ കതൃക്കടവ് ബാറിലാണ് സംഭവം. ശനിയാഴ്ച രാത്രിയോടെയാണ് പ്രശ്നമുണ്ടായത്. ഉദയം പേരൂർ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെയുള്ളവർ ബാറിൽ ഉണ്ടായിരുന്നു. ബാറിനു ചുറ്റും നാട്ടുകാർ തടിച്ചു കൂടി. ഇതോടെ തമ്മനം റോഡിൽ ഗതാഗത തടസം രൂക്ഷമായി. വലിയ പൊലീസ് സംഘം എത്തിയാണ് നാട്ടുകാരെ പിരിച്ചു വിട്ടത്.
2024ൽ ഇതേ ബാറിനു മുന്നിലാണ് വെടിവയ്പുണ്ടായത്. അന്ന് ബാർ അടച്ചതിനു ശേഷം എത്തിയ യുവാക്കൾ മദ്യം ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനിടയാക്കിയത്.