'ബിരിയാണിക്കൊപ്പം സാലഡില്ല'; കൊല്ലത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്, 4 പേർക്ക് പരുക്ക്

പരുക്കേറ്റവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Clash over biriyani at kollam

'ബിരിയാണിക്കൊപ്പം സാലഡില്ല'; കൊല്ലത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്, 4 പേർക്ക് പരുക്ക്

Updated on

കൊല്ലം: ബിരിയാണിക്കൊപ്പം സാലഡില്ലെന്നതിനെച്ചൊല്ലി കൊല്ലത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്. കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് അടിയുണ്ടായത്. നാല് പേർക്ക് തലയ്ക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കലിനോട് അടുത്തുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം.

വിവാഹസദ്യയ്ക്കൊടുവിൽ കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൂട്ടത്തിൽ ചിലർക്ക് സാലഡ് കിട്ടാഞ്ഞതിനെത്തുടർന്ന് വാഗ്വാദമുണ്ടാകുകയും ഒടുവിൽ കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു.

യുവാക്കൾ ഇരുചേരികളിലായി പരസ്പരം മർദിച്ചു. പരുക്കേറ്റവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com