ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം
class 10 student jumping off from scool building in attingal

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

Updated on

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിക്കു ഗുരുതര പരുക്ക്. ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ക്രിസ്മസ് പരീക്ഷയുടെ അ‍ഞ്ചോളം പേപ്പറുകൾ ഇന്ന് നൽകിയിരുന്നു. ഇതിൽ പല വിഷയങ്ങൾക്കും മാർക്ക് കുറഞ്ഞതിലുള്ള വിഷമത്തെ തുടർന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഉച്ച ഭക്ഷണത്തിനുള്ള സമയത്ത് സ്കൂളിന്‍റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്കിൽ എത്തി, ഇവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ സ്കൂൾ അധികൃതർ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com