വേണ്ടെന്ന് മുഖ്യമന്ത്രി; ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഉത്തരവ് പുറത്തിറക്കിയതിനാൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു
Cliff House renovation Public Works Departments order cancelled

വേണ്ടെന്ന് മുഖ്യമന്ത്രി; ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി

Updated on: 

തിരുവനന്തപും: ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി. വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകിയതോടെയാണ് നടപടി. മുഖ്യമന്ത്രിയോ ഓഫിസോ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതു സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഉത്തരവ് പുറത്തിറക്കിയതിനാൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2022 മുതലുള്ള സേഫ്റ്റി ഓഡിറ്റിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ഉത്തരവ് എന്നാണ് വകുപ്പിൽ നിന്നുള്ള വിശദീകരണം.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും ആവശ്യം വേണ്ട നവീകരണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഇതു മറികടന്നാണ് ഉത്തരവിറക്കിയത്.