കൊച്ചിയിൽ മേഘവിസ്ഫോടനം; ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ

കുസാറ്റിന്‍റെ മഴ മാപിനിയിലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയിൽ മേഘവിസ്ഫോടനം
കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി: കൊച്ചിയിലെ കനത്ത മഴയ്ക്കു കാരണം മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴയാണ് കൊച്ചിയിൽ പെയ്തത്. കുസാറ്റിന്‍റെ മഴ മാപിനിയിലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്.

കനത്ത മഴ മൂലം നഗരത്തിൽ ഗതാഗതം സതംഭിച്ചിരിക്കുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

ഇടപ്പള്ളി- അരൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ശക്തമായ ഇടിമിന്നലും രാവിലെ അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് പരക്കെ മഴ ശക്തമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com