മുഖ‍്യമന്ത്രി പ്രഖ‍്യാപനം മേയ് 14ന്; സസ്പെൻസ് തുടരും

പാർട്ടി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാന ഘട്ട ചർച്ച പൂർത്തിയായി
cm decision kerala udf updates

വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: സംസ്ഥാന മുഖ‍്യമന്ത്രി ആരെന്നുള്ളത് മേയ് 14ന് പ്രഖ‍്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. പാർട്ടി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാന ഘട്ട ചർച്ച പൂർത്തിയായതായി അദ്ദേഹം മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

ഇതോടെ രാഹുൽ ഗാന്ധി മടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ യുഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ല.

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ.

logo
Metro Vaartha
www.metrovaartha.com