"അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി അവസരവാദി"; ജി. സുധാകരന്‍റെ പേര് പറയാതെ വിമർശിച്ച് മുഖ‍്യമന്ത്രി

അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രസ്താവന
cm pinarayi vijayan criticized g. sudhakaran

ജി. സുധാകരൻ, പിണറായി വിജയൻ

Updated on

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ഒരു അവസരവാദിയാണെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. 63 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്‍റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.

അവസരവാദ നിലപാടുകാരൻ ചരിത്രത്തിന്‍റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്നു പറഞ്ഞ മുഖ‍്യമന്ത്രി അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് കൂട്ടിച്ചേർത്തു.

അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രസ്താവന. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണാണെന്നും ഈ മണ്ണിന് ഒരു ചരിത്രമുണ്ടെന്നും അത് വഞ്ചകരെ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമല്ലെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

കോൺഗ്രസും ബിജെപിയും ചേർന്ന് അവസരവാദിയുമായി ചേർന്ന് വോട്ട് കച്ചവടം നടത്തി എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ‍്യമന്ത്രി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com