സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

എക്സാലോജിക്കിനെതിരായ ആരോപണങ്ങൾ മുതൽ നിലവിലെ അന്വേഷണ നടപടികൾ വരെയുള്ള കാര‍്യങ്ങൾ വ‍്യക്തമാക്കിയുള്ള ലഘുലേഖ വീടുകളിൽ നൽകി പ്രചാരണം നടത്താനാണ് പാർട്ടിയുടെ നീക്കം
CMRL-Exalogic case: CPM to counter ED's move by issuing a pamphlet

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

file photo

Updated on

തിരുവനന്തപുരം: സിഎംആർഎൽ‌-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, എംഎൽഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ കേസെടുക്കണമെന്ന ഇഡിയുടെ നീക്കത്തിനെ ലഘുലേഖ പുറത്തിറക്കി പ്രതിരോധിക്കാനൊരുങ്ങി സിപിഎം.

എക്സാലോജിക്കിനെതിരായ ആരോപണങ്ങൾ മുതൽ നിലവിലെ അന്വേഷണ നടപടികൾ വരെയുള്ള കാര‍്യങ്ങൾ വ‍്യക്തമാക്കിയുള്ള ലഘുലേഖ വീടുകളിൽ നൽകി പ്രചാരണം നടത്താനാണ് പാർട്ടിയുടെ നീക്കം. ദേശാഭിമാനി ലഘുലേഖയുടെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിണറായി വിജയൻ മുഖ‍്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് യാതൊരു വിധ വഴിവിട്ട സഹായവും നൽകിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. പിണറായി വിജയന്‍റെ മകളാണെന്ന ഒറ്റകാരണത്താലാണ് വീണ വിജയനെ ലക്ഷ‍്യമിടുന്നതെന്നും എക്സാലോജിക്കിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് സിപിഎം പറയുന്നത്. ഇഡി റിപ്പോർട്ടിന്മേൽ ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന കാര‍്യം സംസ്ഥാന സർക്കാർ‌ തീരുമാനിക്കാനിരിക്കെയാണ് സിപിഎം ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com