

വീണ വിജയൻ
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിന്‍റെ മകൾ വീണ വിജയൻ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി.
ഇതിനു ശേഷം തുടർനടപടിയുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സിഎംആർഎല്ലുമായി എക്സാലോജിക് ഉണ്ടാക്കിയ കരാർ ഉൾപ്പടെയുള്ള രേഖകൾ വീണ ഇഡിക്ക് നൽകിയെന്നാണ് സൂചന.
അതേസമയം, കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ മാസപ്പടി കേസിൽ ശേഖരിച്ച 134 രേഖകൾ ജൂൺ 18ന് ഇഡിക്ക് ലഭിച്ചേക്കും. കഴിഞ്ഞ ദിവസമാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായത്. നേരത്തെ വെള്ളിയാഴ്ച വീണയോട് ഹാജരാകാൻ ആവശ‍്യപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആരോഗ‍്യ പ്രശ്നം മൂലം ഹാജരായിരുന്നില്ല.