മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം; സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതി തള്ളി

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്
cmrl masappadi case high court ed probe

വീണ വിജയൻ

Updated on

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആർഎൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

നേരത്തെയും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. തിങ്കളാഴ്ച സിഎംആർഎല്ലിന്‍റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ വെള്ളിയാഴ്ച അന്തിമവിധി വരും വരെ തുടർ നടപടികൾ ഉണ്ടാകരുതെന്ന് ഇഡിയോട് നിർദേശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com