ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്‍റെ വില കൂടി, വിമാന ഇന്ധനവിലയിലും വർധനവ്

ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്
Commercial cylinder prices increase, aviation fuel prices also increase

വാണിജ്യ സിലിണ്ടറിന്‍റെ വില കൂടി, വിമാന ഇന്ധനവിലയിലും വർധനവ്

Updated on

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു. ഒരുമാസത്തിനുള്ളിൽ ഇരട്ടിയോളം തുക‍യാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും.

19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില ഡൽഹിയിൽ 2,079.50 രൂപയായി വർധിച്ചാണെന്നാണ് വിവരം. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഡൽഹിയിൽ ഗാർഹിക എൽപിജി നിരക്ക് അവസാനമായി 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപ വർധിച്ചിരുന്നു. നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 913 രൂപയാണ് വില.

logo
Metro Vaartha
www.metrovaartha.com