

ജി. സുധാകരന്‍റെ പോസ്റ്ററിന് മുകളിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ പതിച്ചതായി പരാതി
ആലപ്പുഴ: അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരന്‍റെ പോസ്റ്റിന് മുകളിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്‍റെ പോസ്റ്റർ ഒട്ടിച്ചതായി പരാതി. ആലപ്പുഴ ഭാഗവതിക്കൽ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
സിപിഎം ബുക്ക് ചെയ്തുവച്ച ചുമരിൽ സുധാകരന്‍റെ പോസ്റ്റർ ഒട്ടിച്ചതിനാലാണ് അതിന് മുകളിൽ സലാമിന്‍റെ പോസ്റ്റർ ഒട്ടിച്ചതെന്നാണ് എൽഡിഎഫ് പറയുന്നത്.
ഇടതുപക്ഷ സ്ഥാനാർഥിയുടെ നേതൃത്വത്തിലാണ് ഇത്തരം ശ്രമം നടക്കുന്നതെന്ന് ജി. സുധാകരൻ പ്രതികരിച്ചു. താൻ ജോലി നൽകിയ ആളാണ് തന്‍റെ പോസ്റ്റർ നശിപ്പിച്ചതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഹാ കഷ്ട്ടം എന്നല്ലാതെ എന്ത് പറയാനാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ആയി നിൽക്കുന്ന ജി സുധാകരൻ എന്ന ഞാൻ, അല്ലെങ്കിൽ തന്നെ പോസ്റ്ററുകളിലും ഫ്ളക്സുകളിലും കൂടി അല്ല ജനഹൃദയങ്ങളിൽ കയറേണ്ടത് എന്ന് പണ്ടേ അഭിപ്രായം പറഞ്ഞയാൾ ആണ്. അപ്രകാരം അമ്പലപ്പുഴയിൽ നാമ മാത്രമായി പതിച്ച എന്റെ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിക്കാൻ ഇടതുപക്ഷ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. ചിലടത്തു വലിച്ചു കീറുന്നു, ചെളി വാരി തേക്കുന്നു. എന്ത് ജനാധിപത്യ മര്യാദ നിങ്ങൾക്ക്?വിഷമം എന്തെന്നാൽ അതിന് ഉപയോഗിക്കുന്നത് നമ്മുടെ ചില ചെറുപ്പക്കാരെ ആണ്. ഈ വീഡിയോ തന്നെ നോക്കു. പോസ്റ്റർ നശിപ്പിക്കുന്ന ഈ ചെറുപ്പക്കാരൻ ഞാൻ മന്ത്രി ആയിരുന്ന സമയത്ത് അയാളുടെ ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും കാണിച്ചു നൽകിയ അപേക്ഷ പ്രകാരം പിഡബ്ല്യൂഡിയിൽ താൽകാലിക തസ്തികയിൽ ജോലി നൽകിയ വ്യക്തി ആണ്. ഇപ്പോഴും ശമ്പളം സർക്കാരിൽ നിന്നും തന്നെ. അയാൾ എന്റെ പോസ്റ്ററിനു മുകളിൽ എതിർ സ്ഥാനാർഥിയുടെ പോസ്റ്റർ പതിക്കാനുള്ള ശ്രമമാണ്. അയാൾക്ക് ഉള്ള വിചിത്ര ന്യായീകരണങ്ങൾ ജനാധിപത്യ വിരുദ്ധം മാത്രമല്ല നിയമത്തിന് എതിരുമാണെന്ന് ഓർമിപ്പിക്കുന്നു. ഇത് അമ്പലപ്പുഴ ആണ്, ഇവിടെ ഇന്ത്യൻ നിയമങ്ങളാണ്, മര്യാദയാണ് പിന്തുടരുന്നത്.ബഹുമാന്യനായ ജില്ലാ കളക്ടർ മറ്റു വരേണ്യ അധികാരികൾ എന്നിവരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.പ്രിയപ്പെട്ട പൊളിറ്റിക്കൽ ക്രിമിനൽസ്, നിങ്ങൾ എത്ര പോസ്റ്ററുകൾ കീറിയാലും, ഫ്ളക്സുകൾ തകർത്താലും, ജി സുധാകരൻ എന്ന ഞാൻ അമ്പലപ്പുഴയ്ക്ക് വേണ്ടിയും ഈ കേരളത്തിന് വേണ്ടിയും ചെയ്‌ത വികസനങ്ങൾ നമ്മുടെ ജനങളുടെ മനസ്സിൽ ഉണ്ടാവും എന്ന വിശ്വാസം എനിക്കുണ്ട്. ആ കരുതൽ നമ്മുടെ സമൂഹത്തിൽ നിന്നും കിട്ടുന്നുമുണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ.ജനാധിപത്യത്തിൽ വിശ്വസിക്കുക. വരാൻ പോകുന്ന വികസനത്തിൽ പങ്കാളിയാവുക. വികസന ഇടർച്ച നമുക്ക് പരിഹരിക്കണം.ഞാൻ ഇവിടെ തന്നെ ഉണ്ടാവും.... #gsudhakaran #ambalappuzha #keralaassemblyelection2026