

കേരളത്തിലും പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
representative image
തിരുവനന്തപുരം: പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർക്കാണ് നിർദേശം നൽകിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നടപടി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് നീക്കം.
മായം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിക്കാണ് സർക്കാർ ഒരുങ്ങുന്നത്. കർണാടകയിൽ അമിതമായി എഥനോൾ ചേർത്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും നീക്കം.