മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ‌ പരുക്കേറ്റവരുടെ ആരോഗ‍്യനില ഗുരുതരം

സതീശൻ എന്നയാളുടെ ആരോഗ‍്യ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നത്
The condition of those injured in the Mundathikode fireworks accident is critical.

വെടിക്കെട്ട് ദുരന്തം:

Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ പരുക്കേറ്റവരുടെ ആരോഗ‍്യനില ഗുരുതരം. സതീശൻ എന്നയാളുടെ ആരോഗ‍്യ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നത്. സതീശൻ അടക്കം നാലു പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

ഇവരെ കൂടാതെ മറ്റു ആറു പേർ ചികിത്സയിലുണ്ട്. അവർ വെള്ളിയാഴ്ച തന്നെ ആശുപത്രി വിട്ടേക്കും. അപകടം മൂലം നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com