ഇടുക്കി മുൻ എംഎൽഎ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിസിസി അധ്യക്ഷനായിരുന്നു ജോസ് കുറ്റ്യാനി
congress ex mla jose kuttiyani passed away

അഡ്വ. ജോസ് കുറ്റ്യാനി

Updated on

കോലഞ്ചേരി: ഇടുക്കി മുൻ എംഎൽഎയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 87 വയസായിരുന്നു.

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിസിസി അധ്യക്ഷനായിരുന്നു ജോസ് കുറ്റ്യാനി. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. 2009ല്‍ എന്‍സിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. പിന്നീട് കുറച്ച് കാലം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

logo
Metro Vaartha
www.metrovaartha.com