

ക്യാംപിൽ വെള്ളമോ ആഹാരമോ ഇല്ല; സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്
file image
പത്തനംതിട്ട: മഴക്കെടുതി തുടരുന്നതിനിടെ സർക്കാർ വീഴ്ചക്കെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്. ആറന്മുള നീർവിളാകത്ത് സർക്കാരിന്‍റെ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അലക്സ് എം. ജോർജ് പറഞ്ഞു. ക്യാംപ് തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്നും വെള്ളമോ ആഹാരമോ ലഭിക്കുന്നില്ലെന്നും അലക്സ് പറഞ്ഞു.
ആശ്രയം സന്നദ്ധ സംഘടനകൾ മാത്രമാണ്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ലെന്നും അടിയന്തരമായി ബോട്ടിൽ സഹായം എത്തിക്കണമെന്നും അലൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരേ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഭരണ പക്ഷത്തുനിന്ന് തന്നെ വിമർശനം ഉയരുന്നത്.