

file image
തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങളെ ചൊല്ലി പാർട്ടിക്കുള്ളിൽ വിവാദങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൽ നിർണായക യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കും. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.
മന്ത്രിസഭയിലെ എതിര്‍പ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളില്‍ നിയമസഭയില്‍ പിന്തുണ നേടിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഈ യോഗങ്ങൾ നിർണായകമാവും. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ രാഷ്ട്രീയ പരീക്ഷണം നേരിടാന്‍ ഒരുങ്ങുകയാണ് സതീശൻ.
കോണ്‍ഗ്രസ് നേതൃയോഗത്തില്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ നിരവധി വിവാദപരമായ നയ തീരുമാനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തമായതോടെയാണ് നേതൃയോഗം ചേരുന്നത്.
മുഖ്യമന്ത്രി ഒരു സർവാധികാര കേന്ദ്രമായി മാറുകയാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കാൻ ആരുമില്ലെന്നുമാണ് മുതർന്ന നേതാക്കളടക്കം അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യം ശരിയായ രീതിയിലേക്കല്ല പോവുന്നതെന്നാണ് പൊതു വിലയിരുത്തൽ.