
സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതി; ബിജെപി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്
representative image
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരേ ലൈംഗിക പീഡന പരാതി ഉയർന്നതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ഇതേത്തുടർന്ന് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
പൊലീസ് മർദനത്തെത്തുടർന്ന് കോൺഗ്രസ് കൗൺസിലറുടെ തലയ്ക്ക് അടിയേൽക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജലപീരങ്കി പ്രയോഗിച്ച ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.