

കണ്ണൂർ: കോൺഗ്രസ് പുനഃസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് സെക്രട്ടറി എ.വി. സനിൽകുമാറാണ് തളിപ്പറമ്പ് മുൻസിപ്പൽ കോടതിയിൽ ഹർജി നൽകിയത്.
ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്നാണ് ഹർജിയിലെ പ്രധാന വാദം. ബൂത്തുതലം മുതൽ തെരഞ്ഞെടുപ്പ് നടത്തിയാണ് ഭാരവാഹികളെ കണ്ടെത്തേണ്ടതെന്നും എന്നാൽ ഇവിടെ നേതാക്കളുടെ താൽപര്യത്തിനനുസരിച്ചാണ് നേതാക്കളെ തീരുമാനിച്ചത്. ഈ നടപടി റദ്ദു ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , കെപിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.