വിവാദ ഡിവൈഎസ്പി മധു ബാബുവിന് എസ്പിയായി സ്ഥാനക്കയറ്റം; വ്യാപക പ്രതിഷേധം

കള്ളക്കേസിൽ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്നാണ് മധു ബാബുവിനെതിരായ ആരോപണം
controversial dysp madhu babu promotion row kerala police

മധു ബാബു

Updated on

തിരുവനന്തപുരം: ഡിവൈഎസ്പി മധു ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ നീക്കം. കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പിയാണ് മധു ബാബു. എസ്പി ആയി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്‍റിൽ പ്രമോഷൻ കൗൺസിലിന്‍റെ അംഗീകാരം നൽകി.

മാസങ്ങൾക്ക് മുമ്പാണ് ഈ ഉദ്യോഗസ്ഥനെതിരേ പരാതിയുമായി ജയകൃഷ്ണൻ തണ്ണിത്തോട് എന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് പരാതി നൽകിയത്. കള്ളക്കേസിൽ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു എന്നായിരുന്നു ജയകൃഷ്ണന്‍റെ പരാതി.

മാത്രമല്ല, 2006 ഓഗസ്റ്റിൽ പള്ളിപ്പുറം സ്വദേശിയെ മർദിച്ച കേസിൽ കോടതി തടവും പിഴയും നൽകി ശിക്ഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി മധു ബാബു. ഉത്തരവിനെതിരേ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

logo
Metro Vaartha
www.metrovaartha.com