
വേടൻ
കൊച്ചി: പുലിപ്പല്ല് കേസിൽ വനം വകുപ്പിന് തിരിച്ചടി. റാപ്പർ വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ സിജെഎം കോടതി വ്യക്തമാക്കി. വേടന്‍റെ ജാമ്യാപേക്ഷയിലാണ് കോടതി പരാമർശം.
മാലയിലെ പുലിപ്പല്ല് യഥാർഥമാണോ എന്നു കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഉൾപ്പെട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.