നേരിട്ട് ഹാജരാവണം; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്

കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി
Court Issues Notice to R Sreelekha in Defamation Case Over Remarks Against Rahul Gandhi

ആർ. ശ്രീലേഖ

Updated on: 

കൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചാണ് മാവേലിക്കര കോടതി നോട്ടീസ് അയച്ചത്.

കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി. ഒക്റ്റോബർ 14ന് പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം.

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു പരാമർശം.