
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി തള്ളി കോടതി. 14 ദിവസത്തേക്ക് ബോബിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹർജി തള്ളിയത്.
വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ബോബി ചെമ്മണൂർ കോടതി മുറിയിൽ തല കറങ്ങി വീണു. ബോബിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.
വയനാട്ടിൽ നിന്നുമാണ് ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്.