"കുറ്റം തെളിയും വരെ നിരപരാധിയെന്ന് കരുതാനുള്ള അവകാശമുണ്ട്"; 'അണലി' വെബ്‌സീരിസിന്‍റെ റീലിസിന് കോടതി വിലക്ക്

കൂടത്തായി കൂട്ടക്കൊലക്കേസിനെ പ്രമേയമാക്കി നിർമിച്ച വെബ് സീരിസാണ് അണലി
court stays the release of anali web series

ജോളി |അണലി വെബ് സീരിസ് പോസ്റ്റർ

Updated on: 

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കുന്ന അണലി വെബ്‌സീരിസിന്‍റെ റീലിസിന് കോടതി വിലക്ക്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും താമരശേരി സ്റ്റേഷനിലും ജോളിയെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ വിചാരണ പൂര്‍ത്തിയാകും വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

വെബ് സീരിസ് പുറത്തുവന്നാലത് കേസിന്‍റെ വിചാരണയെ ബാധിക്കുമെന്ന് കാട്ടി പ്രതി ജോളി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. എറണാകുളം അഡീഷണല്‍ മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്. വെബ്‌സീരിസിന് ഹര്‍ജിക്കാരിയുമായി ബന്ധമുണ്ടെന്നത് പ്രഥമദൃഷ്ട്യാ വക്തമാണെന്ന് കോടതി പറഞ്ഞു.

"നിയമപ്രകാരം കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഹര്‍ജിക്കാരിക്കുണ്ട്. മുഖ്യകഥാപാത്രമായി ഹര്‍ജിക്കാരിയെ തിരിച്ചറിയുകയും യഥാര്‍ഥ കുറ്റവാളിയായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് സീരിസ് റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ അന്തസിനും സല്‍കീര്‍ത്തിക്കുമുണ്ടാകുന്ന ഹാനി പിന്നീട് നഷ്ടപരിഹാരം നല്‍കി നികത്താനാകില്ല.", എന്ന് കോടതി വ്യക്തമാക്കി.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത നിഖില വിമലും ലിയോ ലിഷ്‌ണോയിയും മുഖ്യവേഷത്തിലെത്തുന്ന വെബ്‌സീരിസിന് നേരത്തെ മുന്‍സീഫ് കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com