നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി

50 വർഷത്തിലേറെയായി സിപിഐയിൽ പ്രവർത്തിക്കുന്ന അബ്ദുൾ‌ റഹ്മാനെതിരേയാണ് നടപടി
cpi expels senior leader for hosting feast to minister o.j. janeesh

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി

Updated on

തൃശൂർ: മന്ത്രി ഒ.ജെ. ജനീഷിന് തന്‍റെ വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി. 50 വർഷത്തിലേറെയായി സിപിഐയിൽ പ്രവർത്തിക്കുന്ന അബ്ദുൾ‌ റഹ്മാനെതിരേയാണ് നടപടി. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയാണ് നടപടി സീകരിച്ചത്.

നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു തൃശൂർ സ്വദേശിയായ അബ്ദുൾ റഹ്മാൻ. മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിലാണ് വിരുന്നൊരുക്കിയത്. അബ്ദുൾ റഹ്മാന്‍റേത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ നാട്ടുകാരനായ മന്ത്രിക്ക് വിരുന്നൊരുക്കിയതിൽ തെറ്റില്ലെന്നായിരുന്നു അബ്ദുൾ റഹ്മാന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com