പ്രസംഗത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു

നിലവിൽ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ല
cpi leader pannyan raveendran collapsed
Pannyan Raveendranfile
Updated on

പാലക്കാട്: പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു. അട്ടപ്പടിയിലെ പുതൂർ പഞ്ചായത്തിലെ എൽഡിഎഫ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ പുതൂരിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

നിലവിൽ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ല. രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലായെങ്കിലും അദ്ദേഹം ഇപ്പോഴും ചികിത്സ‍യിൽ തുടരുകയാണ്. രാവിലെ ഭക്ഷം കഴിക്കാത്തതു മൂലമായിരിക്കും ദ‌േഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

logo
Metro Vaartha
www.metrovaartha.com