പ്രതിപക്ഷ ഉപനേതാവ് പദവിക്കായി തർക്കം തുടരുന്നു; പിണറായിക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ

വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരേയാണ് സിപിഐ പരസ്യമായി രംഗത്ത് വന്നത്
cpi-publicly-criticizes-pinarayi-vijayan

Pinarayi Vijayan

ഫയൽ ചിത്രം

Updated on

കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവി ലഭിക്കാത്തതിൽ സിബിഐക്ക് കടുത്ത അതൃപ്തി. വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരേ സിപിഐ പരസ്യമായി രംഗത്ത് വന്നു.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി.

ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം അദ്ദേഹം വ്യക്തമാക്കി. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും പിഎം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും സുനീർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com