
കൊല്ലത്തെ സിപിഎം- കോൺഗ്രസ് സംഘർഷം; പൊലീസ് കേസെടുത്തു
file image
കൊല്ലം: കടയ്ക്കലിൽ ചൊവ്വാഴ്ചയുണ്ടായ സിപിഎം കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ 25 പേർക്കെതിരേയും സിപിഎം നേതാവിന്‍റെ പരാതിയിൽ 9 പേർക്കെതിരേയുമാണ് കടയ്ക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഘർഷത്തിൽ സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും മറ്റു കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റ് അരുണിനും പരുക്കേറ്റിരുന്നു. പരുത്തി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.