ആലപ്പുഴ മെഡിക്കൽ കോളെജ് നിയമനം; കോഴ വാങ്ങിയെന്ന ജി. സുധാകരന്‍റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഎം

സിപിഎം നേതാവും മുൻ എംഎൽഎയുമായ എച്ച്. സലാം ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി
CPM demands vigilance probe into G. Sudhakaran's allegations of accepting bribe in alappuzha medical college appointment

ജി. സുധാകരൻ

file image

Updated on

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജുമായി ബന്ധപ്പെട്ട നിയമനത്തിൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കോഴ വാങ്ങിയെന്ന അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന്‍റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സിപിഎം.

സിപിഎം നേതാവും മുൻ എംഎൽഎയുമായ എച്ച്. സലാം ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. വിജിലൻസ് അന്വേഷണം വേണമെന്നാണ് എച്ച്. സലാം ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ 26ന് മെഡിക്കൽ കോളെജിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ വച്ചായിരുന്നു ജി. സുധാകരൻ കൈക്കൂലി ആരോപണം ഉന്നയിച്ചത്. മുൻ ഇടത് സർക്കാരിന്‍റെ കാലത്ത് 100 ഓളം പേർക്ക് ആശുപത്രിയിൽ നിയമനം നൽകിയതായും കുടുംബശ്രീ മുഖേന ഓരോ ആളുകളിൽ‌ നിന്നും രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. അഴിമതിക്ക് പിന്നിലുള്ളവരെ പറ്റി തനിക്ക് വ‍്യക്തമായ വിവരമുണ്ടെന്നും അന്ന് സുധാകരൻ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com