

cpm expels area secretary 53 party workers join cpi
file image
കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സിപിഎമ്മിൽ കൂട്ടരാജി. 53 പ്രവർത്തകർ രാജിവച്ച് സിപിഐയിൽ ചേർന്നു. കുത്താട്ടുകുളം പാലക്കുഴയിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അടക്കമുള്ളവരാണ് സിപിഐയിൽ ചേർന്നത്.
സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു. ഷാജു ജേക്കബും സിപിഎം നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന ഭിന്നതയാണ് ഈ കൂട്ടമാറ്റത്തിലേക്ക് നയിച്ചത്.