സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
 CPM leader Baby John has passed away

ബേബി ജോൺ

Updated on

തൃശൂർ: മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ബേബി ജോൺ അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 2011ൽ മണലൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 1969 മുതൽ ഇടതുപക്ഷത്ത് സജീവമായി പ്രവർത്തിച്ചു വരകയായിരുന്നു. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചാവക്കാട് ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിങ്ങനെ പാർട്ടിയിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

ഏഴു വർഷം കെഎസ്‌വൈഎഫ് ചാവക്കാട് താലൂക്ക് പ്രസിഡന്‍റായിരുന്നു. സിഐടിയുടെ ഏരിയ സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ള പദവികൾ വഹിച്ചു. ബീഡിത്തൊഴിലാളി യൂണിൻ ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്നു.

1971 വരെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനു പിന്നാലെ 1991ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചു. ഭാര്യ ഷീല, മക്കൾ മാനവൻ, ഹിമവാൻ, അംഗന.

logo
Metro Vaartha
www.metrovaartha.com