cpm leader mm Lawrence passes away
എം.എം.ലോറൻസ്

മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
Published on

കൊച്ചി: മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം. ലോറൻസ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസവും അടിയന്തരാവസ്ഥക്കാലത്ത് ആറു വർഷവും ജയിൽ വാസമനുഭവിച്ചിട്ടുണ്ട്.1980 ൽ ഇടുക്കിയിൽ നിന്ന് ലോകസഭാംഗമായി. ഭാര്യ പരേതനയാ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവൻ, സുജാത, അഡ്വ. എം.എൽ.അബി, ആശ ലോറൻസ്.

logo
Metro Vaartha
www.metrovaartha.com