ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനും വാങ്ങിയവരൊക്കെ വോട്ട് ചെയ്തോ? കണക്കെടുപ്പിന് സിപിഎം

ഏരിയ കമ്മിറ്റികൾ വിശദമായി വിലയിരുത്തി റിപ്പോർ‌ട്ട് സമർപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം
cpm review assembly election performance

pinarayi vijayan and mv govindan

Updated on

തിരുവനന്തപുരം: വോട്ടുകളുടെ കണക്കെടുക്കാൻ സിപിഎം. ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനും വാങ്ങുന്നവരും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ടു ചെയ്തോ എന്ന് വിലയിരുത്താൻ സംസ്ഥാന നേതൃത്വം ഏരിയ കമ്മിറ്റികളോട് നിർദേശിച്ചു. സ്ത്രീ സുരക്ഷയുൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ എത്രത്തോളം തെരഞ്ഞെടുപ്പിൽ സഹായിച്ചുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർ‌പ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകൾ വ്യാപകമായി യുഡിഎഫിലേക്ക് ഒഴുകിയത് സംബന്ധിച്ചും ഏരിയ കമ്മിറ്റികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവിധ ന്യൂനപക്ഷവിഭാഗങ്ങൾ ഇടത് മുന്നണിയോട് ചോർന്നിട്ടുണ്ടെന്നതിന്‍റെ കണക്കുകൾ നൽകാനാണ് നിർ‌ദേശം. ന്യൂനക്ഷ മേഖലയിൽ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നും സമൂഹിക വിഭാഗങ്ങളുടെ വോട്ട് വിഹിതം സംബന്ധിച്ച് പഠിക്കണമെന്നും സംസ്ഥാന നേതൃത്വം നിർദേശിക്കുന്നു.

ഇതിനു പുറമേ ബിജെപിയുടെ സ്വാധീനവും വളർച്ചയും സംബന്ധിച്ചും പഠനം നടക്കാനും ആവശ്യപ്പെട്ടിടുണ്ട്. ബിജെപി യുഡിഎഫിനെ സഹായിച്ചിട്ടുണ്ടോ എന്നും വോട്ട് വിഹിതം പരിശോധിക്കാനും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർ‌പ്പിക്കുകയും ചെയ്യണം.

മാത്രമല്ല, പാർട്ടി പ്രവർത്തകരാരെങ്കിവും വോട്ട് ചെയ്യാതെ മാറിനിന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തുകൊണ്ടെന്നും പരിശോധിക്കാനും നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com