വ‍്യാജ ആധാർ കാർഡ് ആരോപണം; കെ.സി. വേണുഗോപാലിന് സിപിഎമ്മിന്‍റെ വക്കീൽ നോട്ടീസ്

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് കെ.സി. വേണുഗോപാലിന് വക്കീൽ നോട്ടീസയച്ചത്
cpm sends legal notice to k.c. venugopal in fake aadhar card allegation

കെ.സി. വേണുഗോപാൽ

File

Updated on

കണ്ണൂർ: കണ്ണൂരിലെ കല‍്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ ഇരട്ടവോട്ടിനു വേണ്ടി സിപിഎം‌ വ‍്യാജ ആധാർ കാർഡുകൾ നിർമിക്കുന്നുവെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ആരോപണത്തിൽ സിപിഎം വക്കീൽ നോട്ടീസ് അയച്ചു.

കെസിയുടെ പ്രസ്താവന സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതാണെന്നും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് വക്കീൽ നോട്ടീസയച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കെസി ആരോപണവുമായി രംഗത്തെത്തിയത്. പഴയ തന്ത്രങ്ങൾ സിപിഎം പൊടിതട്ടിയെടുക്കുന്നതിന്‍റെ തെളിവാണ് പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും പുറത്തുവരുന്നതെന്നും കെസി പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com